An 11-line riddle-rhyme from actor Kamal haasan set twitterati ablaze late on tuesday night, as it indicated his possible entry into politics.Kamal deftly uses the tamil word Mudhalvar which means chief minister as well a leader.
നടന്‍ കമല്‍ ഹാസനും രാഷ്ട്രീയത്തിലേക്കിറങ്ങുമോ? ട്വിറ്ററില്‍ ചൊവ്വാഴ്ച രാത്രി കമല്‍ കുറിച്ച 11 വരി കവിതയാണ് പുതിയ ചോദ്യമുയര്‍ത്തുന്നത്. തമിഴകത്ത് നിലവിലുള്ള നേതൃത്വ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ കമലിന്റെ കവിത വന്‍ രാഷ്ട്രീയ ശ്രദ്ധയാണ് നേടിയിരിക്കുന്നത്. മുതല്‍വര്‍ എന്ന വാക്ക് കവിതയില്‍ കമല്‍ ഉപയോഗിച്ചതാണ് കമലിന്റെ ആരാധകരെയും വിമര്‍ശകരെയും ഒരുപോലെ ഇളക്കിയിരിക്കുന്നത്.